zakir-hussain

രണ്ടുതവണയാണ് തബല മാന്ത്രികൻ സാക്കീർ ഹുസൈൻ സൂര്യയുടെ വേദിയിലെത്തിയിട്ടുള്ളത്. ആദ്യം പിതാവ് അള്ളാ രാഖയുമെത്തായിരുന്നു അദ്ദേഹത്തിന്റെ വരവ്. രണ്ടാമതെത്തിയത് മരിച്ചുപോയ ഒഡീസി നർത്തകി പ്രൊതിമ ബേബിയുമൊത്തും. അദ്ദേഹത്തിന്റെ പിതാവും സഹോദരിയും അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ടപ്പോൾ അദ്ദേഹം വളരെ ദുഃഖത്തിലായിരുന്നു. ആ സമയത്ത് ഞാൻ വിളിച്ചു സംസാരിച്ചിട്ടുണ്ട്. വർഷങ്ങൾക്കുശേഷം സൂര്യയുടെ വേദിയിലേക്ക് ഞാൻ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും താത്പര്യമില്ലെന്ന് സെക്രട്ടറി മറുപടി തന്നു. പുതുമയുള്ളതെന്തെങ്കിലും ചെയ്യാനുള്ള താത്പര്യവും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ തബലയ്ക്ക് ശോഭനയുടെ നൃത്തം എന്ന കൺസപ്റ്റ് വച്ച് ഞാൻ അദ്ദേഹത്തിന് മെയിൽ അയച്ചിരുന്നു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. പക്ഷേ മൂന്ന് വർഷത്തോളം കാത്തിരുന്നിട്ടും അദ്ദേഹത്തിന്റെ കൺഫർമേഷൻ ലഭിച്ചില്ല. എന്താണെന്ന് എനിക്ക് മനസിലായിരുന്നില്ല. ഈ വാർത്ത കേൾക്കുമ്പോഴാണ് അദ്ദേഹം വർഷങ്ങളായി ഐ.സിയുവിൽ ചികിത്സയിലായിരുന്നു എന്ന് മനസിലാകുന്നത്. എന്റെയും സൂര്യയുടെ നടക്കാതെ പോയ ആഗ്രഹം ബാക്കി വച്ചാണ് അദ്ദേഹത്തിന്റെ മടക്കം. വിയോഗം എന്നെയും വളരെ സങ്കടത്തിലാഴ്ത്തുന്നു.