raveendran

കല്ലമ്പലം: മക്കളും മരുമക്കളും ചേർന്ന് വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമിക്കുന്നതായി പരാതി. നഗരൂർ രാലൂർക്കാവ് തിരുവാതിരയിൽ എസ്.രവീന്ദ്രൻ (81)ആണ് പരാതി ഉന്നയിച്ചത്. തന്റെ പേരിലുണ്ടായിരുന്ന 4 കോടിയോളം വരുന്ന സ്വത്തുക്കൾ മക്കളും മരുമക്കളും ചേർന്ന് എഴുതിവാങ്ങിയെന്നും ബാക്കിയുള്ള പണം കൂടി നൽകണമെന്ന ആവശ്യം നിഷേധിച്ചതോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ തന്നെ എത്തിച്ചതെന്നും രവീന്ദ്രൻ കല്ലമ്പലം പ്രസ്‌ ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയെ തുടർന്ന് നഗരൂർ എസ്.എച്ച്.ഒ നടത്തിയ അന്വേഷണത്തിലാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രവീന്ദ്രനെ കണ്ടെത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു.