photo

നെയ്യാറ്റിൻകര : തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടികൾ ഈഴവ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ്കുമാർ അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗം വനിതാസംഘം നെയ്യാറ്റിൻകര യൂണിയൻ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാർട്ടി ഏതായാലും സ്ഥാനാർത്ഥി ഉണ്ടാകണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം നടപ്പിലാക്കാൻ അംഗങ്ങൾ തയ്യാറാകണം.യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഉഷാശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ കള്ളിക്കാട് ശ്രീനിവാസൻ വനിതാസംഘം ഭാരവാഹികളായ ഷൈലജ സുധീഷ്, സരിത പുത്തനമ്പലം, ഗോമതി ആലച്ചൽക്കോണം, യമുന ആലച്ചൽകോണം, സന്ധ്യ വെളളറട, ഗോപിക ശബരിമുട്ടം, ലളിതാമണി ഊരുട്ടുകാല എന്നിവർ പങ്കെടുത്തു. യൂണിയൻ വനിതാസംഘം സെക്രട്ടറി റീന ബൈജു , വനിതാ സംഘം ട്രഷറർ രമണി കള്ളിക്കാട് എന്നിവർ സംസാരിച്ചു.