ആറ്റിങ്ങൽ: കേരള സംസ്ഥാന യുവജനക്ഷേമബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച നാലാമത് ചലഞ്ചേഴ്സ് കപ്പ് 2024 ശരത് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 1,11,111 രൂപയും തിരുവനന്തപുരം ഡെസ്പാരോസ് ഹാട്രിക്ക് വിജയിയായി. കേരളത്തിന്‌ അകത്തും പുറത്തും നിന്ന് 40 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ എൻ. ശ്രീകുമാർ മെമ്മോറിയൽ ട്രോഫിയും 55,555 രൂപയും ന്യൂ ലെവി സി.സി തിരുവനന്തപുരം രണ്ടാം സ്ഥാനവും നേടി. ടൂർണമെന്റിലെ മാൻ ഓഫ് ദ സീരീസായി ന്യൂ ലെവി സി.സിയുടെ അഖിലും ബെസ്റ്റ് ബാറ്റ്സ്മാനായി. ഡെസ്പാരോസിന്റെ റോഷൻ രാജുവും ബെസ്റ്റ് ബൗളറായി. ന്യൂ ലെവി സി.സിയുടെ വിഷ്ണുവും ഫൈനൽ മാൻ ഓഫ് ദി മാച്ചായി റോഷൻ രാജുവും തെരെഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മുഖ്യ രക്ഷാധികാരിയുമായ അഡ്വ സി.ജെ. രാജേഷ് കുമാർ, ക്ലബ് കോർഡിനേറ്റർ വിഷ്ണു ചന്ദ്രൻ, ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തോട്ടക്കാട് ശശി,കേരള പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ,മുനിസിപ്പൽ കൗൺസിലർമാരായ സുഖിൽ, നിതിൻ, ജോയ് ലാൽ,ക്ലബ് സെക്രട്ടറി അനൂജ്,പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, അജാസ്, ചെയർമാൻ വിനീഷ്. ജി, ജനറൽ കൺവീനർ കൃഷ്ണനുണ്ണി, സുരേഷ് എന്നിവർ സംസാരിച്ചു.