നാഗർകോവിൽ: കുലശേഖരത്തിൽ മൊബൈൽ കടയുടെ പൂട്ട് തകർത്ത് മോഷണം. കുലശേഖരം നാകകോട് സ്വദേശി അനീഷിന്റെ മൊബൈൽ കടയിലായിരുന്നു മോഷണം. ശനിയാഴ്ച രാത്രി കടയടച്ചിട്ട് വീട്ടിൽ പോയ അനീഷ് ഞായറാഴ്ച രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.

വിലകൂടിയ 20 സെൽ ഫോണുകളും,1,22000 രൂപയും മോഷണം പോയതായി കടയുടമ പറയുന്നു.സി.സി ടിവി ദൃശ്യങ്ങളിൽ രണ്ടുപേർ മൊബൈലുകൾ കവരുന്ന ചിത്രം ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കുലശേഖരം പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.