
ആറ്റിങ്ങൽ :വിവിധ ഡിപ്പാർട്മെന്റുകളിൽ വരുന്ന ഒഴിവുകൾ കരാറടിസ്ഥാനത്തിൽ അനധികൃത നിയമനം നടത്തി യുവതി യുവാക്കളെ മുഴുവൻ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ.വി.എസ്.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അദ്ധ്യക്ഷത വഹിച്ചു.വക്കം സുകുമാരൻ,എൻ.ആർ ജോഷി,എസ്.ശ്രീരംഗൻ,കെ.ആർ.അഭയൻ,എ.ശ്രീധരൻ, എ.ഗോപി,കെ.കൃഷ്ണമൂർത്തി,നാസർ പള്ളിമുക്ക്,ആലംകോട് സഫീർ,സലിം പാണന്റെമുക്ക്,വിജയൻ സോപാനം,ആർ. വിജയകുമാർ,ജയ വക്കം,ശാസ്താവട്ടം രാജേന്ദ്രൻ, പ്രദീഷ് വേലാംകോണം എന്നിവർ സംസാരിച്ചു.