
തിരുവനന്തപുരം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷാ കേരളം,കണിയാപുരം ബി.ആർ.സി എന്നി സംയുക്തമായി സംഘടിപ്പിച്ച 'ശലഭം 2024' ലോക ഭിന്നശേഷി മാസാചരണ സമാപനവും ഭിന്നശേഷി കുട്ടികളുടെ കലോത്സവവും നടന്നു.സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.സുപ്രിയ.എ.ആർ ഉദ്ഘാടനം ചെയ്തു.ബി.പി.സി ഡോ.ഉണ്ണികൃഷ്ണൻ പാറക്കൽ അദ്ധ്യക്ഷത വഹിച്ചു.കണിയാപുരം സബ് ജില്ലയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന മക്കൾക്കായി വി.ആർ.സി ആരംഭിച്ച ഡയപ്പർബാങ്ക് പദ്ധതിയുടെ വിതരണോദ്ഘാടനം എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഡോ.ബി.നജീബ് നിർവഹിച്ചു.സംസ്ഥാന ഭിന്നശേഷി കായികമേളയിൽ പങ്കെടുത്ത് മെഡലുകൾ നേടിയ കുട്ടികളെ ജില്ലാ പ്രോഗ്രാം ഓഫീസർ ബി.ശ്രീകുമാരൻ അനുമോദിച്ചു.കണിയാപുരം എ.ഇ.ഒ ആർ.എസ്.ഹരികൃഷ്ണൻ,രേണുക,മധുസൂദനക്കുറുപ്പ്,ദിനേശ് സി.എസ്,മഞ്ജുഷ.എൽ,അനന്തകൃഷ്ണവാരിയർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.ഭിന്നശേഷി കായികോത്സവത്തിൽ മികച്ച നേതൃത്വം നൽകിയ ജില്ലാ പ്രോഗ്രാം ഓഫീസർ ബി.ശ്രീകുമാരനെ ബി.ആർ.സി അനുമോദിച്ചു.