daivadasakaom

ശിവഗിരി : വിശ്വ ഗുരു ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം പ്രാർത്ഥന സിംഹള ഭാഷയിൽ മൊഴി മാറ്റിയത് കൊളംബോ സ്വാമി വിവേകാനന്ദ കൾച്ചറൽ സെന്റർ പ്രൊഫ. നദീറ ശിവാനി ശിവഗിരി മഹാസമാധിയിൽ സമർപ്പിച്ചു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ

എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഗിരീഷ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടക്കുന്ന ദൈവദശകം വിശ്വ വിശാലതയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് മൊഴി മാറ്റം നടത്തിയത്. ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര സമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി , യുവജന വിഭാഗം കേന്ദ്ര സമിതി ചെയർമാൻ രാജേഷ് സഹദേവൻ അമ്പലപ്പുഴ, അഡ്വ. സുബിത്ത് ദാസ് , ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ, ദൈവ ദശകം എന്റെ ഗുരു സോണൽ കോ ഓർഡിനേറ്റർ പ്രിയം കലാമണ്ഡലം, ടി.കെ. അഖില,കലാമണ്ഡലം മാധുരി, കലാമണ്ഡലം രജനി പ്രവീൺ ലാൽ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: സിംഹളഭാഷയിൽ മൊഴിമാറ്റിയ ദൈവദശകം പ്രാർത്ഥന പ്രൊഫ. നദീറ ശിവാനിയിൽ നിന്നും സ്വീകരിച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു. സ്വാമി അസംഗാനന്ദ ഗിരി സമീപം.