ശ്രീകാര്യം :ആഹ്ലാദപുരം ഉടുമ്പൂർ ഇലങ്കം ദേവിക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും പൂയം തിരുനാൾ ഉത്സവവും ആരംഭിച്ചു.ബുധനാഴ്ച സമാപിക്കും .പ്രത്യേക ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഇന്ന് രാവിലെ ഗണപതിഹോമം, ദേവീമാഹാത്മ്യ പാരായണം 9.30ന് നാഗരൂട്ട്, 12ന് കഞ്ഞി സദ്യ ,രാത്രി 8ന് ലഘുഭക്ഷണം. ബുധനാഴ്ച രാവിലെ പുരാണ പാരായണം 9.30ന് പൊങ്കാല, ഉച്ചക്ക് അന്നദാനം,വൈകിട്ട് 5.30ന് ലളിതാസഹസ്രനാമാർച്ചന തുടർന്ന് പഞ്ചവാദ്യം 7.15ന് തബല ഫ്യൂഷൻ.