ശിവഗിരി: മഹാഗുരുവിന്റെ ദൈവദശകം വിശ്വ പ്രാർത്ഥനയുടെ പ്രചാരണത്തിൽ

പങ്കാളിയാകാൻ കഴിഞ്ഞത് ഗുരുനിയോഗത്താലാണെന്ന് കൊളംബോ സ്വാമി വിവേകാനന്ദ കൾച്ചറൽ സെന്റർ പ്രൊഫ. നദീറ ശിവാനി പറഞ്ഞു.

2017 ലാണ് ഗിരീഷ് ഉണ്ണിക്കൃഷ്ണൻ നേതൃത്വം നൽകുന്ന ദൈവദശകം വിശ്വവിശാലതയിലേക്ക് എന്ന പദ്ധതിയിൽ ഭാഗമാകുന്നത്. ഏറെ സവിശേഷമായ ഈ പ്രാർത്ഥന ശിവഗിരിയിൽ എത്തി സമർപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അവസരം ലഭിച്ചത്. ദൈവദശകം മൊഴിമാറ്റിയ സമയത്ത് കൊളംബോയിലെ ശ്രീനാരായണ മന്ദിരത്തിൽ എത്തി നമസ്കരിച്ചു. ശ്രീലങ്കയിൽ ദൈവദശകത്തിന്റെയും ഗുരുദേവ സന്ദേശങ്ങളുടെയും പ്രചാരണത്തിൽ തുടർന്നും പങ്കാളിയാകുമെന്ന് നദീറ ശിവാനി പറഞ്ഞു.