കിളിമാനൂർ:കിളിമാനൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മിനി ഹാൾ,ലൈബ്രറി ഉദ്ഘാടനവും വാർഷിക പൊതയോഗവും നാളെ രാവിലെ 10ന് നടക്കും.മിനി ഹാൾ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എയും ലൈബ്രറി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളിയും നിർവഹിക്കും.ബാങ്ക് പ്രസിഡന്റ് എം.ഷാജഹാൻ അദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് മനോജ് ബി ഇടമന സ്വാഗതം പറയും.ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു മികച്ച കർഷകരെ ആദരിക്കും.ലൈബ്രറി പുസ്തക വിതരണ ഉദ്ഘാടനം മുൻ എം.എൽ.എ എൻ. രാജനും അവാർഡ് വിതരണം ബി. സത്യനും നിർവഹിക്കും.പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ,പഴയകുന്നുമ്മൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.സുദർശനൻ,വിദ്യാനന്ദ കുമാർ,ഇ.ഷാജഹാൻ, ശ്യാം നാഥ് , ചാന്ദ്നി ,അജയഘോഷ് ,ജി.എൽ. അജീഷ്,വല്ലൂർ രാജീവ് എന്നിവർ പങ്കെടുക്കും.