a-c-ac-champiyanmar

ആറ്റിങ്ങൽ: നഗരസഭാ കേരളോത്സവത്തിൽ കലാ കായിക മേളകളിൽ 194 പോയിന്റോടെ ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്ട്സ് ക്ലബ് തുടർച്ചയായി നാലാമതും ഒന്നാം സ്ഥാനം നേടി. ഫ്രണ്ട്‌സ് കൊല്ലമ്പുഴ റണ്ണറപ്പും, പൗർണമി ചിറ്റാറ്റിൻകര മൂന്നാം സ്ഥാനവും നേടി. നഗരസഭാ ചെയർ പേഴ്സൺ എസ്. കുമാരി സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാന വിതരണവും നടത്തി. നഗരസഭ വൈസ് ചെയർമാൻ തുളസിധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ. നജാം, ഗിരിജ ടീച്ചർ, രമ്യാ സുധീർ കൗൺസിലർ മാരായ ആർ. രാജു, എസ്. സുഖിൽ, വി.എസ്. നിതിൻ, യൂത്ത്‌ കോർഡിനേറ്റർ രാജേഷ്, ഷാജി, സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.