നെയ്യാറ്റിൻകര:യുക്തിവാദി സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം നെയ്യാറ്റിൻകര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്നു.ജില്ലാ പ്രസിഡന്റ് ടി.എസ് പ്രദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂതംകോട് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ തുടർച്ചയായി നടക്കുന്ന വർഗീയശക്തികളുടെ ആക്രമണങ്ങളിൽ സമ്മേളനം പ്രതിഷേധിച്ചു.കുറ്റിപ്പുഴ ട്രസ്റ്റ് സെക്രട്ടറി എൻ.കെ.ഇസഹാക്ക്,ജില്ലാ സെക്രട്ടറി എം.സത്യദാസ്,ട്രഷറർ എം.അമാനുള്ള,രേണുക ദേവി തുടങ്ങിയവർ സംസാരിച്ചു.അരുവിപ്പുറം രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഇസ്ലാമും ശാസ്ത്രവും എന്ന വിഷയത്തിൽ എം.അബ്ദുൽ നാസർ പ്രഭാഷണം നടത്തി. മാരായമുട്ടം രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ബി.എസ്.രാജ് മോഹൻ സ്വാഗതവും എം.ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.