varkala-adhalath-

വർക്കല: സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിനുള്ള സർക്കാർ നയമാണ് കരുതലും കൈത്താങ്ങും അദാലത്തെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വർക്കല എസ്.എൻ കോളേജിൽ നടന്ന വർക്കല താലൂക്കുതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി ജി.ആർ. അനിൽ മുഖ്യപ്രഭാഷണം നടത്തി.ഒ.എസ്.അംബിക എം.എൽ.എ വിശിഷ്ടാതിഥിയായിരുന്നു. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,ജില്ലാ പഞ്ചായത്തംഗങ്ങളായ ഗീതാനസീർ,ബേബി സുധ,ജില്ലാ കളക്ടർ അനുകുമാരി,ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പ ജ്യോതി എന്നിവർ പങ്കെടുത്തു.

203 മുൻഗണനാ

കാർഡുകൾ നൽകി

134 എ.എ.വൈ കാർഡുകളും 69 പി.എച്ച്.എച്ച് കാർഡുകളുമാണ് മുൻഗണനാ കാർഡുകളാക്കി വർക്കല താലൂക്കുതല അദാലത്തിൽ വിതരണം ചെയ്തത്

439 പരാതികൾ തീർപ്പാക്കി

വർക്കല താലൂക്കുതല അദാലത്തിൽ 439 പരാതികൾ തീർപ്പാക്കി.ആകെ 1052 പരാതികളാണ് ലഭിച്ചത്. ഓൺലൈനായി 526 അപേക്ഷകൾ ലഭിച്ചിരുന്നു.തിങ്കളാഴ്ച 526 പരാതികൾ നേരിട്ടും ലഭിച്ചു.