
മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിന്റെ സമാപനസമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ പ്രഭാകരൻ സ്വാഗതം പറഞ്ഞു.സിനി ആർട്ടിസ്റ്റ് കിഷോർ,വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി മുരളി,കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻനായർ,മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.കലാ കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം വിളവൂർക്കൽ പഞ്ചായത്തും രണ്ടാം സ്ഥാനം മാറനല്ലൂർ പഞ്ചായത്തും,മൂന്നാം സ്ഥാനം പള്ളിച്ചൽ പഞ്ചായത്തും നേടി.