തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിലുള്ള പൂജപ്പുര ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ചൈൽഡ് ഹെല്പ് ലൈൻ സൂപ്പർവൈസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം.സോഷ്യൽ വർക്ക്/ കംപ്യൂട്ടർ സയൻസ്,ഇൻഫർമേഷൻ ടെക്നോളജി,കമ്മ്യൂണിറ്റി സോഷ്യോളജി,സോഷ്യൽ സയൻസസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം.യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം ജനുവരി 6ന് വൈകിട്ട് 5നകം അപേക്ഷിക്കണം.വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ,ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്,പൂജപ്പുര: 695012.ഫോൺ: 04712345121,2345121.