f

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 12 ന് കന്റോൺമെന്റ് ഹൗസിൽ ചേരും. വയനാട് പുനരധിവാസമുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.ലോക് സഭാ തിരഞ്ഞെടുപ്പിനും ഉപതിരഞ്ഞെടുപ്പിനും ശേഷം ഇതാദ്യമായാണ് കക്ഷിനേതാക്കളുടെ യോഗം വിളിക്കുന്നത്. നിരവധി വിഷയങ്ങൾ ചർച്ചയ്ക്ക് വന്നേക്കാം.

വയനാട് പുനരധിവാസത്തിൽ സർക്കാരിന്റെ ഭാഗത്തുണ്ടായ വീഴ്ചയാവും പ്രധാനമായും ചർച്ച ചെയ്യുക. സംസ്ഥാന സർക്കാരിനെതിരെ, പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെതിരെ വരും ദിവസങ്ങളിൽ രൂപം നൽകേണ്ട സമരങ്ങളും ചർച്ചാ വിഷയമാവും. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിന് വേണ്ട മുന്നൊരുക്കങ്ങളും ആലോചിക്കണം. അടുത്ത മാസം ബഡ്ജറ്റ് അവതരണത്തിന് നിയമസഭ ചേരുന്നുണ്ട്.