
പള്ളിക്കൽ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് ഉദ്ഘാടനം ചെയ്തു. പത്തനാപുരം ഗാന്ധിഭവൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.വിൻസെന്റ് ഡാനിയൽ മുഖ്യപ്രഭാഷണം നടത്തി. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ സ്നേഹോപഹാരം നൽകി. വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, ഡോ. രവിരാജ്, ജി.രാമചന്ദ്രൻ പിള്ള, ബി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു. പുതക്കുളം ചെമ്പകശ്ശേരി ടീച്ചർ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപക വിദ്യാർത്ഥികൾ ക്രിസ്തുമസ് കലാവിരുന്നു അവതരിപ്പിച്ചു.