
തിരുവനന്തപുരം: വർഷാവസാനമായതോടെ 109 കാറ്റഗറികളിലേക്ക് ഒരുമിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം )- 27, ജനറൽ റിക്രൂട്ടമെന്റ് (ജില്ലാതലം) -22 ,എൻ.സി.എ (സംസ്ഥാന തലം) -22, എൻ.സി.എ (ജില്ലാ തലം) -17, സ്‌പെഷ്യൽ റിക്രൂട്ടമെന്റ് (സംസ്ഥാന തലം)- 2 എന്നിങ്ങനെയാണ് വിജ്ഞാപനം.
കേരള പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ), പൊലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിംഗ് ) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ, കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി, കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകളിലേക്കാണ് വിജ്ഞാപനം.കൂടുതൽ വിവരങ്ങൾ 2025 ജനുവരി 1 ലക്കം പി.എസ്.സി. ബുള്ളറ്റിനിൽ. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 29.
സാദ്ധ്യതാ പട്ടിക 
വിവിധ ജില്ലകളിൽ സോയിൽ സർവ്വേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ ട്രേസർ (കാറ്റഗറി നമ്പർ 600/2023), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ മാർക്കറ്റിംഗ് ഓർഗനൈസർ (പാർട്ട് 1, പാർട്ട് 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 527/2022, 528/2022), കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനിൽ അക്കൗണ്ടന്റ് ഗ്രേഡ് 3 (കാറ്റഗറി നമ്പർ 130/2023)തസ്തികകളിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
റാങ്ക് പട്ടിക 
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫിറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 688/2023) റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.