
കോവളം : വാഴമുട്ടം ബാറിൽ കഴിഞ്ഞ ദിവസം പൊലീസുകാരെയും ജീവനക്കാരെയും ആക്രമിച്ച കേസിലെ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. പുഞ്ചക്കരി ശുഭാ നിലയത്തിൽ ശ്രീജിത്ത് (37), മടവൂർ കിളിമാനൂർ ഞാറയിൽക്കോണം സജി വിലാസത്തിൽ സജിൻ (28) എന്നിവരെയാണ് വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കവർച്ച എന്നീ കേസുകൾ ചുമത്തിയാണ് കോടതി റിമാൻഡു ചെയ്തത്. ഞായറാഴ്ച സന്ധ്യയോടെ ഇരുവരും ബാറിൽ മദ്യപിക്കുന്നതിനിടെ അക്രമംകാട്ടുകയായിരുന്നു. ഇത് തടയാൻ എത്തിയ തിരുവല്ലം എസ്.ഐയ്ക്കും രണ്ടു പൊലീസുകാർക്കും ബാർ ജീവനക്കാരായ രണ്ട് പേർക്കും പരിക്കേറ്റിരുന്നു.