
പാറശാല: സംസ്ഥാന യുവജനക്ഷേമ ബോർഡിന് കീഴിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. സമാപന സമ്മേളന ഉദ്‌ഘാടനവും സമ്മാന വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ നിർവഹിച്ചു.പാറശാല ഗവ.വി.എച്ച്.എസ് സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജെ.ജോജി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ മഞ്ജുസ്മിത,ലോറൻസ്,ഗീത സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനിത കുമാരി,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാഹിൽ ആർ.നാഥ്,എം.കുമാർ,വൈ.സതീഷ്,ആദർശ്,രേണുക,ശാലിനി സുരേഷ്,സോണിയ,ഷിനി,അനിഷ സന്തോഷ്,വാർഡ് മെമ്പർമാരായ സുനിൽ,സുധാർജ്ജുനൻ,ബി.ഡി.ഒ ചിത്ര.കെ.പി എന്നിവർ പങ്കെടുത്തു.വിവിധ മത്സരങ്ങളിലായി കുളത്തൂർ പഞ്ചായത്ത് ഒന്നാംസ്ഥാനവും പൂവാർ പഞ്ചായത്ത് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.