k

നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി

തിരുവനന്തപുരം: റോഡപകടങ്ങളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനകൾ നടത്തും. നിയമലംഘകർക്കെതിരേ കർശന നടപടിയെടുക്കാനും ബ്ലാക്ക് സ്പോട്ടുകളിൽ രാവും പകലും പരിശോധന നടത്താനും എ.ഡി.ജി.പി മനോജ് എബ്രഹാം വിളിച്ച യോഗത്തിൽ തീരുമാനമായി.

എല്ലാ ജില്ലകളിലെയും അപകടസാദ്ധ്യതയേറിയ മേഖലകളിലാവും സംയുക്ത പരിശോധന. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെതിരേ കർശന നടപടിയെടുക്കും. ഹൈവേ പൊലീസ് 24 മണിക്കൂറും പട്രോളിംഗ് നടത്തും. സ്പീഡ് റഡാറുകൾ, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ആൽക്കോമീറ്റർ എന്നിവ ഉപയോഗിച്ചുള്ള പരിശോധനകളുമുണ്ടാകും. എല്ലാ ജില്ലകളിലും റോഡ് സുരക്ഷ അതോറിറ്റി യോഗം ചേർന്ന് അപകട സാധ്യതയുള്ള റോഡുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ഇടപെടണം. റോഡ് നിർമ്മാണത്തിൽ പാളിച്ചയുണ്ടോയെന്നും പരിശോധിക്കണം. കാൽനട യാത്രക്കാരുടെ സുരക്ഷക്ക് പ്രത്യേക ശ്രദ്ധ നൽകണം. ഇതിനായി ബോധവത്കരണവുമുണ്ടാവും. കൂടുതൽ റോഡുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ട്രാഫിക് ഐ.ജിക്ക് നിർദ്ദേശം നൽകി. ഐ.ജിമാർ, സിറ്റി പൊലീസ് കമ്മിഷണർമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ട്രാൻ. ഡ്രൈ​വ​ർ​ ​ഉ​റ​ങ്ങി​യാൽ വി​ളി​ച്ചു​ണ​ർ​ത്തും

കോ​വ​ളം​ ​സ​തീ​ഷ്‌​കു​മാർ
തി​രു​വ​ന​ന്ത​പു​രം​:​ ​ഡ്രൈ​വ​ർ​ ​ഉ​റ​ങ്ങി​യാ​ൽ​ ​വി​വ​രം​ ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ൽ​ ​കി​ട്ടും.​ ​ഉ​ട​ൻ​ ​ഡ്രൈ​വ​റു​ടെ​ ​മു​ന്നി​ലെ​ ​അ​ല​റാം​ ​മു​ഴ​ങ്ങും.​ ​ഈ​ ​പു​തി​യ​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ളി​ലാ​ണ്. ഡ്രൈ​വ​ർ​ക്കു​ ​മു​ന്നി​ലാ​യി​ ​ക്യാ​മ​റ​യോ​ടു​ ​കൂ​ടി​യ​ ​ജി.​പി.​എ​സ് ​സം​വി​ധാ​ന​മു​ള്ള​ ​ഇ​ല​ക്ടോ​ണി​ക്സ് ​ഉ​പ​ക​ര​ണം​ ​സ​ജ്ജീ​ക​രി​ച്ചാ​ണ് ​ഇ​തു​ ​സാ​ദ്ധ്യ​മാ​ക്കു​ന്ന​ത്.​
​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ൽ​ ​നി​രീ​ക്ഷ​ണ​ ​സം​വി​ധാ​ന​വും​ ​ഉ​ണ്ടാ​കും.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ച്ചാ​ലും​ ​അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​വാ​ഹ​ന​മോ​ടി​ച്ചാ​ലും​ ​വി​വ​രം​ ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ൽ​ ​ല​ഭി​ക്കും.​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പി​ന്റെ​ ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ലേ​ക്കും​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ക​ഴി​യും.
ഒ​രു​ ​സ്റ്റാ​ർ​ട്ട​പ്പ് ​ക​മ്പ​നി​യാ​ണ് ​പു​തി​യ​ ​സം​രം​ഭം​ ​മ​ന്ത്രി​ ​ഗ​ണേ​ശ്‌​കു​മാ​റി​നു​ ​മു​ന്നി​ൽ​ ​എ​ത്തി​ച്ച​ത്.​ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ചി​ല​ ​ദീ​ർ​ഘ​ദൂ​ര​ ​ബ​സു​ക​ളി​ലും​ ​വി​ജ​യി​ച്ചാ​ൽ​ ​മ​റ്റെ​ല്ലാ​ ​ബ​സു​ക​ളി​ലും​ ​ഉ​പ​ക​ര​ണം​ ​ഘ​ടി​പ്പി​ക്കാ​നാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ആ​ലോ​ചി​ക്കു​ന്ന​ത്.