തിരുവനന്തപുരം: നാടാർ സംയുക്ത സമിതി സംസ്ഥാന നേതൃയോഗം തൈക്കാട് ഗവൺമെന്റ് റെസ്റ്റ് ഹൗസിൽ നടന്നു.മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയനന്ദ് ഉദ്ഘാടനം ചെയ്തു.വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ നാടാർ സമുദായത്തിന് അർഹമായ സ്ഥാനാർത്ഥിത്വം നിഷേധിച്ചാൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ ഉൾപ്പെടെ നിറുത്തി സമുദായത്തിൽ നിന്ന് കൂടുതൽ ജനപ്രതിനിധികളെ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് നേതൃയോഗം തീരുമാനമെടുത്തു.കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ,എൻ.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ തുടങ്ങിയവർ പങ്കെടുത്തു.