തിരുവനന്തപുരം: ഗവർണർ പങ്കെടുക്കുന്ന സ്‌കൂൾ വാർഷിക യോഗത്തിൽ കറുത്ത വസ്ത്രം ധരിക്കരുതെന്ന് രക്ഷിതാക്കൾക്ക് സ്‌കൂൾ അധികൃതരുടെ മുന്നറിയിപ്പ്.കാരമൂട് ബിഷപ്പ് പെരേര മെമ്മോറിയൽ സ്‌കൂളിന്റെ 46-ാമത് വാർഷികാഘോഷച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് സ്‌കൂൾ പ്രിൻസിപ്പൽ അയച്ച നിർദ്ദേശത്തിലാണ് വിവാദമായ മുന്നറിയിപ്പ്.18ന് വൈകിട്ട് 4.30നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടി.അന്ന് പാലിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങൾ വിവരിച്ച് നൽകിയ സന്ദേശത്തിലാണ് വിവാദനിർദ്ദേശവും ഉൾപ്പെട്ടത്.എന്നാൽ ഇത്തരമൊരു നിർദ്ദേശം സ്‌കൂളിന് നൽകിയിട്ടില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.

കാരമൂട് ബിഷപ്പ് പെരേരാ സ്കൂൾ വാർഷികം


കാരമൂട് ബിഷപ്പ് പെരേര മെമ്മോറിയൽ സ്‌കൂൾ വാർഷികാഘോഷം 18ന് വൈകിട്ട് 4.30ന് നടക്കും.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും.സ്കൂൾ മാനേജിംഗ് ഡയറക്ടർ ക്യാപ്ടൻ ദിലീപ് ഡെസ്മണ്ട് അദ്ധ്യക്ഷനാകും. പ്രിൻസിപ്പൽ സിജി പോൾ ജോർജ്ജ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.വിജയികൾക്ക് ഗവർണർ സമ്മാനദാനം നിർവഹിക്കും.അക്കാഡമിക് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഷൈനി ദിലീപ് ഗവർണർക്ക് ഉപഹാരം നൽകും. സ്കൂൾ വൈസ് പ്രിൻസിപ്പൽ രശ്മി .കെ.എസ്,പി.ടി.എ പ്രസിഡന്റ് അബ്ബാസ്, പി.ടി.എ വൈസ് പ്രസിഡന്റ് സാജിത എന്നിവർ പങ്കെടുക്കും.