
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംസ്കൃതവിഭാഗം സംഘടിപ്പിക്കുന്ന 'ആഗോള പ്രശ്നങ്ങളും സംസ്‌കൃത വിജ്ഞാനധാരയും' എന്ന ത്രിദിന അന്തർദ്ദേശീയ സെമിനാർ ഇന്ന് രാവിലെ 11.30ന് സെനറ്റ് ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. 19വരെയാണ് സെമിനാർ. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ അദ്ധ്യക്ഷനാവും. തിരുപ്പതി ശ്രീ വെങ്കിടേശ്വര വേദിക് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. റാണി സദാശിവ മൂർത്തി മുഖ്യപ്രഭാഷണം നടത്തും. ഐ.സി.പി.ആർ മെമ്പർ സെക്രട്ടറി ഡോ. സച്ചിദാനന്ദ മിശ്ര വിശിഷ്ടാതിഥിയാവും.