തിരുവനന്തപുരം: ഗവർണർ ഇന്ന് രാജ്ഭവനിൽ ക്രിസ്മസ് വിരുന്നൊരുക്കും. വൈകിട്ട് അഞ്ചരയ്ക്കാണ് ചടങ്ങ്. മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ, മതമേലദ്ധ്യക്ഷന്മാർ അടക്കം 400പേരെ ക്ഷണിച്ചിട്ടുണ്ട്. സത്കാരത്തിനായി 5ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. രാജ്ഭവൻ മുറ്റത്ത് പന്തലിട്ടാണ് വിരുന്ന്.