തിരുവനന്തപുരം: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനം 17ന് ബി.ജയധരൻ നായർ നഗറിൽ നടക്കും.വൈകിട്ട് 3ന് ജില്ലാപ്രസിഡന്റ് ബി.മധുസൂദൻ നായരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ഉദ്ഘാടനം നിർവഹിക്കും.മന്ത്രി ജി.ആർ.അനിൽ കെ.എച്ച്.ആർ.എ കുടുംബ സുരക്ഷാപദ്ധതിയുടെ സഹായ ധനമായ പത്ത് ലക്ഷം രൂപ സുരക്ഷാപദ്ധതിയിൽ അംഗമായിരിക്കവേ മരണപ്പെട്ട ഭാരതിയുടെ കുടുംബത്തിന് നൽകും. രക്ഷാധികാരി ജി.സുധീഷ് കുമാർ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി പി.എസ്.സജീവ് കുമാർ,സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്, സുരക്ഷാപദ്ധതി ചെയർമാൻ വി.ടി. ഹരിഹരൻ,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ,സംസ്ഥാന ഭാരവാഹികളായ കെ.എം.രാജ, ബി. വിജയകുമാർ, വി. വീരഭദ്രൻ, ജില്ലാ ട്രഷറർ എ. മുഹമ്മദ് നിസാം,ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.