തിരുവനന്തപുരം: ലളിതകലാ അക്കാഡമി ഗാലറിയിൽ എസ്.ആർ.ഭദ്രൻ,ഭദ്രൻ കാർത്തിക എന്നിവർ നടത്തിയ അനന്തഭദ്രം പെയിന്റിംഗ് എക്സിബിഷൻ സമാപിച്ചു. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന സമാപന ചടങ്ങിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുകമായ അഴകപ്പൻ നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ സജിൻലാൽ അദ്ധ്യക്ഷനായി.കോളേജ് ഒഫ് ഫൈൻ ആർട്സ് മുൻ പ്രിൻസിപ്പൽ പ്രൊഫ.കാട്ടൂർ നാരായണപിള്ള,കാര്യവട്ടം ശ്രീകണ്ഠൻ നായർ,അഡ്വ.ആർ.ബിന്ദു,ബാബു വടക്കൻ എന്നിവർ സംസാരിച്ചു. എസ്.ആർ.ഭദ്രൻ,ഭദ്രൻ കാർത്തിക എന്നിവരെ ചടങ്ങിൽ ആദരിച്ചു.