തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് സരോജിനി ഭാസ്കറിന്റെ 95-ാം ജന്മദിനത്തോടനുബന്ധിച്ച് ആദരിച്ചു.മുൻ എം.പി കെ.മുരളീധരൻ സരോജിനി ഭാസ്കറുടെ വസതിയിലെത്തിയാണ് ആദരിച്ചത്.കോൺഗ്രസ് പേരൂർക്കട മണ്ഡലം പ്രസിഡന്റ് ശ്രീമംഗലം ജയകുമാർ,​ഐ.എൻ.ടി.യു.സി വട്ടിയൂർക്കാവ് ബ്ലോക്ക് പ്രസിഡന്റ് പേരൂർക്കട ഒ.എസ്.രാജീവ്,​കോൺഗ്രസ് വട്ടിയൂർക്കാവ് ബ്ലോക്ക് സെക്രട്ടറിമാരായ കെ.സുധാകരൻ,​സെബാസ്റ്റ്യൻ വഴയില സുരേഷ്,​അഡ്വ.ചന്ദ്രമോഹൻ,​ശ്യാംകുമാർ,​അനിൽകുമാർ വൽസലൻ,​മുൻ കൗൺമ്പിലർ ലീലാമ്മ ഐസക്ക്,​സുഷമ എന്നിവർ പങ്കെടുത്തു.