ചേലക്കര: ചേലക്കര മേഖലയിൽ റബ്ബർ ഷീറ്റ് മോഷ്ടാക്കൾ വിലസുന്നു. പങ്ങാരപ്പിള്ളി,പനംകുറ്റി, കളപ്പാറ ഭാഗങ്ങളിലെ വിവിധ വീടുകളിൽ നിന്നായി നിരവധി റബ്ബർ ഷീറ്റുകളാണ് മോഷണം പോയത്. പങ്ങാരപ്പിള്ളി അനുഗ്രഹയിൽ ചന്ദ്രശേഖരൻ, പനം കുറ്റി അമ്പലകണ്ടിയിൽ മരക്കാർ, കളപ്പാറ കളത്തിൽ തങ്കമണി എന്നിവരുടെ പുകപ്പുരയിലും അഴയിലും ഇട്ടിരുന്ന നൂറുകണക്കിന് റബ്ബർ ഷീറ്റുകളാണ് ഒരുമാസത്തിനകം മോഷണം പോയത്. ചേലക്കര പൊലീസ് അന്വേഷണം ഊജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.