തൃശൂർ : ഓട്ടോയിൽ സഞ്ചരിച്ച് മദ്യക്കച്ചവടം നടത്തിയ യുവാവ് പിടിയിൽ. നിരവധി എക്‌സൈസ് കേസിൽ പ്രതിയായ കുന്നംകുളം അടുപ്പൂട്ടി രതീഷ് എന്ന കാട രതീഷാണ് (39) പിടിയിലായത്. ചാവക്കാട് എക്‌സൈസ് റേഞ്ച് പാർട്ടി പുതുവത്സരദിനത്തോട് അനുബന്ധിച്ച് എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് 12 ലിറ്റർ മദ്യം പിടിച്ചെടുത്തു. ചാവക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.സുദർശനകുമാർ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ പി.എൽ.ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ സി.കെ.ബാഷ്പജൻ, എ.ബി.സുനിൽകുമാർ, ടി.ആർ.സുനിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിൽ പ്രസാദ്, എ.ജോസഫ് എന്നിവർ പങ്കെടുത്തു.