തിരുവനന്തപുരം: പാർട്ടിയിൽ സ്ഥാനങ്ങളേറ്റെടുത്തവർ ഉത്തരവാദിത്തം നിർവഹിക്കാനും തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസിന്റെ മണ്ഡലം വാർഡുതല സമിതികളുടെ പുനഃസംഘടന 30നുള്ളിൽ പൂർത്തിയാക്കും.കെ.പി.സി.സി ഭാരവാഹികളായ എം.ലിജു,എൻ.ശക്തൻ,കെ.പി.ശ്രീകുമാർ,ജി.എസ്.ബാബു,മര്യാപുരം ശ്രീകുമാർ, വി.എസ്.ശിവകുമാർ,ടി.ശരത്ചന്ദ്രപ്രസാദ്,കെ.മോഹൻകുമാർ,കരകുളം കൃഷ്ണപിള്ള,നെയ്യാറ്റിൻകര സനൽ, എം.എ.വാഹീദ്,കെ.എസ്.ശബരീനാഥൻ,വട്ടിയൂർക്കാവ് രവി,പി.കെ.വേണുഗോപാൽ,ജി.വി.ഹരി തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ കുറ്റപത്രം തയ്യാറാക്കാൻ കെ.മോഹൻകുമാർ കൺവീനറായി 5 അംഗ സമിതിയും പ്രക്ഷോഭപരിപാടികൾക്ക് രൂപം കൊടുക്കാനായി വി.എസ്.ശിവകുമാർ ചെയർമാനും ചെമ്പഴന്തി അനിൽ കൺവീനറുമായി 17 അംഗ സമിതിയും രൂപീകരിച്ചു.