hi

കിളിമാനൂർ:ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എത്രയും വേഗം അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ പുളിമാത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ലാജി.ജി.എല്ലിന്റെ അദ്ധ്യക്ഷതയിൽ റവന്യൂ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എ.സാജൻ ഉദ്ഘാടനം ചെയ്തു സന്ദീപ് ബി സ്വാഗതം പറഞ്ഞു.പുളിമാത്ത് ഗ്രാമപഞ്ചായത്ത് അംഗം ബി.ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന കൗൺസിൽ അംഗം എസ്.സബീർ,അനൂപ് എം.ജെ,മുഹമ്മദ് അൻസാർ എ.എം,എസ്.എസ്.അജീഷ്,അമൃത സി.എസ് എന്നിവർ സംസാരിച്ചു.ആർ.ജയലക്ഷ്മി നന്ദി പറഞ്ഞു. ഭാരവാഹികളായി സുജിത്.ഐ.ജി ( പ്രസിഡന്റ്),ഭരത് പ്രസാദ് ചന്ദ്രൻ.സി.എസ് (സെക്രട്ടറി),അശ്വതി.ബി.കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.