
കാട്ടാക്കട: സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പൊതുജന പരാതി പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച കാട്ടാക്കട താലൂക്ക് അദാലത്ത് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയായി.
കളക്ടർ അനുകുമാരി,എം.എൽ.എമാരായ ഐ.ബി.സതീഷ്,ജി.സ്റ്റീഫൻ,സി.കെ.ഹരീന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ
കെ.അനിൽകുമാർ(കാട്ടാക്കട),ടി.സനൽകുമാർ(പൂവച്ചൽ),കാട്ടാക്കട തഹസിൽദാർ അനിൽകുമാർ,ആർ.ഡി.ഒ ജയകുമാർ,ഡെപ്യൂട്ടി കളക്ടർ യു.ഷീജാബീഗം,ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങൾ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.