പൂവച്ചൽ: പഞ്ചായത്തിലെ ആനാകോട് ഏലായിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി.വ്യാപകമായി കൃഷിനാശം സംഭവിച്ചതോടെ കർഷകർക്ക് കാർഷിക വിഭവങ്ങൾ വിളവെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഏക്കറുകണക്കിന് കൃഷി ചെയ്തിരിക്കുന്ന മരിച്ചീനി,കുലക്കാറായ വാഴ,മലക്കറികൾ,ചെറുകൃഷികൾ എന്നിവ കാട്ടുപന്നികൾ കുത്തി മറിച്ചിടുന്നതിനാൽ വ്യാപകകൃഷിനാശമാണുണ്ടാകുന്നത്. പഞ്ചായത്തിലെ ആനാകോട്,പുന്നറവിള പ്രദേശങ്ങളിലാണ് ഏറെയും കൃഷിനാശം.ആഴ്ചകളായി കൃഷി വ്യാപകമായി നശിപ്പിക്കപ്പെടുന്നതോടെ കർഷകർ നിരവധി തവണ വനംവകുപ്പ് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു.