കാട്ടാക്കട: കാട്ടാക്കട ടൗണിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യബോർഡുകൾ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നീക്കി.ബോർഡുകൾ നീക്കം ചെയ്യുന്നതിനെ തടസപ്പെടുത്തിയവർക്കെതിരെ പഞ്ചായത്ത് നൽകിയ പരാതിയിൽ രണ്ട്പേർക്കെതിരെ കേസെടുത്തു.നോട്ടീസ് നൽകിയിട്ടും ബോർഡുകൾ നീക്കം ചെയ്യാത്ത 40 സ്ഥാപനങ്ങൾക്ക് പിഴയടയ്ക്കാനും നോട്ടീസ് നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അറിയിച്ചു.300ൽപ്പരം അനധികൃത കൈയേറ്റ ബോർഡുകളാണ് നീക്കം ചെയ്തത്.