photo

പാലോട്: വന്യമൃഗശല്യത്തിനെതിരെ ആദിവാസി കാണിക്കാർ സംയുക്ത സംഘം സംസ്ഥാന കമ്മറ്റി പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ കൂട്ട ധർണ സംഘടിപ്പിച്ചു.സംസ്ഥാന പ്രസിഡൻ്റ് പൊൻപാറ രഘു ഉദ്ഘാടനം ചെയ്തു. ഭാർഗ്ഗവൻ മേത്തോട്ടം, സുധാകരൻ, വിജയമ്മ,ചന്ദ്രിക,ലത,അശോകൻ,സാംബശിവൻ,ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു..വന്യമൃഗശല്യത്തിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ 30ന് വനം മന്ത്രിയുടെ വസതിക്കു മുന്നിൽ ധർണയും മാർച്ചും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.