photo

നെയ്യാറ്റിൻകര : നഗരസഭയിലെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക,അവരുടെ മാനസിക ഉല്ലാസവും കായികപരവുമായ കഴിവുകളെ പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷി കലോത്സവം

'മഞ്ചാടി മണികൾ' സംഘടിപ്പിച്ചു.കാഞ്ഞിരംകുളം കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊ.ഡോ.ആർ.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു.സ്വദേശാഭിമാനി ടൗൺഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ.അനിതകുമാരി സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്,വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ.സാദത്ത്,കൗൺസിലർമാരായ എം.ഷിബുരാജ് കൃഷ്ണ,എസ്.എ.ഐശ്വര്യ, പ്രസന്നകുമാർ,അഡീഷണൽ സി.ഡി.പി.ഒ എം.ആർ.കൃഷ്ണ,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷിനിമോൾ എന്നിവർ സംസാരിച്ചു.