തിരുവനന്തപുരം : കവിയും സിനിമാ നിരൂപകനുമായ ശാന്തന്റെ ഐ.എഫ്.എഫ്.കെ 100 വിസ്മയചിത്രങ്ങൾ എന്ന സിനിമാ നിരൂപണ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. വൈകിട്ട് 4:30ന് ടാഗോർ തിയേറ്ററിലെ ഓപ്പൺ ഫോറം വേദിയിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാ‌ഡമി ചെയർമാൻ പ്രേംകുമാർ ഐ.എഫ്.എഫ്.കെ ക്യുറേറ്റർ ഗോൾഡ സ്റ്റെല്ലത്തിനു നൽകി പ്രകാശനം നിർവഹിക്കും.1994ൽ കോഴിക്കോട് നടന്ന ആദ്യ കേരള രാജ്യാന്തര ചലച്ചിത്രമേള മുതൽ മൂന്നു ദശാബ്ദക്കാലത്ത് ഐ.എഫ്.എഫ്.കെയിൽ കണ്ട മികച്ച നൂറ് സിനിമ അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ, ശാന്തൻ, വിനോദ് റെസ്‌പോൺസ് എന്നിവർ പങ്കെടുക്കും.