പാലോട്:നന്ദിയോട് ക്യാപ്റ്റൻസ് അക്കാഡമിയുടെ നേതൃത്വത്തിൽ വിവിധ സൈനിക ശാഖകളിൽ തൊഴിൽ ലഭിച്ച 25 ലധികം പേരെ അനുമോദിച്ചു. നന്ദിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു. ജയകുമാർ,വേണുഗോപാൽ,ഫൈറ്റേഴ്സ് സെക്രട്ടറി ഡി.ബിജു,എസ്.എസ്.ബാലു,ഹോക്കി പരിശീലകൻ ഷിബു പ്രഭൻ,ഹിദായത്ത് തുടങ്ങിയവർ സംസാരിച്ചു. ഡയറക്ടർമാരായ ഹരികുമാർ സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.