
ആറ്റിങ്ങൽ: വൈദുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആറ്റിങ്ങൽ കെ.എസ്.ഇ .ബി ഓഫീസ് പ്രതിഷേധ മാർച്ചും ധർണയും യു.ഡി.എഫ് ആറ്റിങ്ങൽ നിയോജക മണ്ഡലം കൺവീനർ അഡ്വ: വി.ജയകുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ബിഷ്ണു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ പി.ഉണ്ണികൃഷ്ണൻ,ജോസഫ് പെരേര, വി.എസ് അജിത്ത് കുമാർ,മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.പി. അംബി രാജ, വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലാലിജ.എം,മണ്ഡലം പ്രസിഡന്റുമാരായ ആർ. എസ്.പ്രശാന്ത്,സവാദ് ഖാൻ,രതീഷ്. ആർ,അജിത്ത് കുമാർ. എസ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ,മണ്ഡലം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.