തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയിൽ നിന്ന് 22ന് രാവിലെ 4.30ന് ആൾ സെയിന്റ്സ് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന വാഹനങ്ങൾ കുന്നുമ്പാറ,അരുവിപ്പുറം,ചെമ്പഴന്തി,ആശാൻ സ്മാരകം വഴി ശിവഗിരിയിൽ എത്തും.വനിതാ സംഘം പ്രസിഡന്റ്‌ ശോഭ അനിൽ,സെക്രട്ടറി അമ്പിളി പവിത്രൻ എന്നിവർ നേതൃത്വം നൽകും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശാഖയുമായി ബന്ധപ്പെടണമെന്ന് ശാഖാ പ്രസിഡന്റ്‌ എൻ.മോഹൻദാസും, സെക്രട്ടറി എസ്.സതീശനും അറിയിച്ചു.