തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചാക്ക ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനത്തിൽ മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രി പരിസരത്ത് അന്നദാനവും വൈകിട്ട് ചാക്ക ശാഖയിൽ ആചാര്യ ശശീന്ദ്രൻ ഗുരുധർമ്മ പ്രഭാഷണവും വനിതാസംഘം ഗുരുകൃതി ആലാപനവും നടന്നു.26ഓളം അമ്മമാർക്കുള്ള വാർദ്ധക്യ പെൻഷനും ചതയ പൂജയും ശാഖാ പ്രസിഡന്റ് കെ.അജയകുമാറിന്റെ നേതൃത്വത്തിൽ നടന്നു.ശാഖാ സെക്രട്ടറി കെ.സനൽകുമാർ,ശാഖ യൂണിയൻ പ്രതിനിധി പി.എസ്.പ്രേമചന്ദ്രൻ,എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേന്ദ്രൻ,ഗിരീഷ് ദീപു,എൽ.സുഖദേവൻ,ആർ.സന്തോഷ്,എൽ.പ്രമോദ്,ബി.അംബിക,എസ്.സരള,എം.നിർമ്മല,ഉഷാകുമാരി എന്നിവർ പങ്കെടുത്തു