നാഗർകോവിൽ: കുലശേഖരത്ത് മൊബൈൽ കടയുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളെ പിടികൂടി.കുലശേഖരം നാകകോട് സ്വദേശി അനീഷിന്റെ മൊബൈൽ കടയിൽ മോഷണം നടത്തിയ സംഭവത്തിലാണ് കുറ്റിയാണി സ്വദേശിയായ 17കാരനും,കന്യാകുമാരി മഹാരാജപുരം സ്വദേശിയായ 16കാരനും അറസ്റ്റിലായത്.ശനിയാഴ്ച രാത്രി കടയടച്ച് വീട്ടിൽപ്പോയ അനീഷ് ഞായറാഴ്ച രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.

വിലകൂടിയ 20 സെൽ ഫോണുകളും,1,22,000 രൂപയുമാണ് നഷ്ടപ്പെട്ടത്.മോഷ്ടിച്ച മൊബൈൽ ഫോണിൽ സിം കാർഡിട്ട് ഉപയോഗിച്ചതോടെയാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.