മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ നൈനാംകോണം പൊതു മാർക്കറ്റിൽ ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്‌ഘാടനം നാളെ വൈകിട്ട് 5ന് വി.ശശി എം.എൽ.എ നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിക്കും.ഗ്രാമ പഞ്ചായത്ത് മെമ്പർ ജി.ഗോപകുമാർ സ്വാഗതം പറയും.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.സുലഭ,ടി.സുനിൽ.എസ്. വിനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.നന്ദുരാജ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആശാ.സി,ജയന്തി കൃഷ്ണ ,പ്രസന്ന.എസ്,വത്സലകുമാരി.ആർ,എൻ.രഘു,ജയചന്ദ്രൻ കടയറ,സൈജ നാസർ,പി.പവനചന്ദ്രൻ,സലീന റഫീഖ്,അനീഷ്.പി,സാബു.എസ്,അനന്തകൃഷ്ണൻ നായർ,​ പഞ്ചായത്ത് സെക്രട്ടറി ലെനിൻ എന്നിവർ സംസാരിക്കും.