photo

ചിറയിൻകീഴ്: ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ 35-ാം വാർഷികം നിരവധി പദ്ധതികൾക്ക് തുടക്കംകുറിച്ച് വിപുലമായി ആഷോഷിക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം കൊല്ലം റാവിസ് ഹോട്ടലിൽ ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ ഭദ്രദീപം തെളിച്ച് നിർവഹിച്ചു. വാർഷികത്തോടനുബന്ധിച്ച് സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വീടുകൾക്ക് പതിനായിരം രൂപയ്ക്ക് ഒരു വീടിന് ആവശ്യമായ ടൈൽസ്, ഗ്രാനൈറ്റ്, സാനിറ്ററി വെയർ, സി.പി ഫിറ്റിംഗ്സ് എന്നിവ ഇനിയുള്ള 10 ദിവസം നൽകും.


ന്യൂ രാജസ്ഥാൻ മാർബിൾസ് 10 വർഷമായി ഡയാലിസിസ്, ക്യാൻസർ രോഗികൾക്ക് നൽകിവരുന്ന ധനസഹായം 100 പേർക്ക് നൽകും. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 20 വർഷം മുമ്പ് ന്യൂ രാജസ്ഥാൻ മാർബിൾസ് നിർമ്മിച്ചുനൽകിയ ഐ.സി.യു മന്ദിരം മോടി പിടിപ്പിക്കും. ചിറയിൻകീഴ് താലൂക്കിൽ പല സ്കൂളുകളിലും ക്ഷേത്രങ്ങളിലും നിർമ്മിച്ചു നൽകിയ സ്റ്റേജുകളും ഓഡിറ്റോറിയങ്ങളും നവീകരിക്കും. ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിലെ 6000ത്തോളം കുടുംബാംഗങ്ങൾക്ക് നിംസ് മെഡിസിറ്റി എം.ഡി ഫൈസൽഖാനും ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തനുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്താൻ ധാരണയായി. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ന്യൂരാജസ്ഥാൻ മാർബിൾസിന്റെ 50 ഔട്ട്ലെറ്റുകൾ ആരംഭിക്കും. ആദ്യ ഔട്ട്ലെറ്റ് 23ന് മുണ്ടക്കയത്ത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.

10 ദിവസത്തേക്ക് ന്യൂ രാജസ്ഥാൻ മാർബിൾസിൽ ടൈൽസ്, ഗ്രാനൈറ്റ്, സാനിറ്ററി വെയർ, സി.പി ഫിറ്റിംഗ്സ് എന്നിവ സ്റ്റോക്ക് ക്ളിയറൻസ് വിലയ്ക്ക് ലഭ്യമാക്കും. ബൈക്ക്, ഗൃഹോപകരണങ്ങൾ എന്നിവയുടെ നറുക്കെടുപ്പും ഉണ്ടായിരിക്കും.


ജീവനക്കാരും ഉപഭോക്താക്കളും നൽകിയ സഹകരണമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായതെന്നും ലാഭത്തിന്റെ ഒരു വിഹിതം അശരണർക്ക് താങ്ങാവുന്നതിനായി എപ്പോഴും മാറ്റിവയ്ക്കാറുണ്ടെന്നും സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് നാളിതുവരെ ജനങ്ങൾ നൽകിയ സ്നേഹ, സഹകരണങ്ങൾ തുടർന്നും നൽകണമെന്നും വിഷ്ണുഭക്തൻ കേരളകൗമുദിയോട് പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്:
ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ 35-ാം വാർഷികാഘോഷം കൊല്ലം റാവിസ് ഹോട്ടലിൽ ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു