photo

പാലോട്. നന്ദിയോട് പച്ച സൗഭാഗ്യ കുടുംബശ്രീ 25-ാം വാർഷികം സംഘം പ്രസിഡന്റ് ആർ.നിർമ്മലയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മെമ്പർ വിനീതാ ഷിബു ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ ലില്ലി,എ.ഡി.എസ് ചെയർപേഴ്സൺ ദീപ്തി,നന്ദിയോട് സതീശൻ,സുരേന്ദ്രൻ നായർ,മുരളീധരൻ, ഗീത, ഷീജ എന്നിവർ സംസാരിച്ചു.സംഘം സെക്രട്ടറി കെ.അംബിക റിപ്പോർട്ട് അവതരിപ്പിച്ചു. സംരഭകത്വ പരിശീലനവും കലാപരിപാടികളും നടന്നു.