തിരുവനന്തപുരം: അദാനിയുടെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെയും മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ച് കെ.പി.സി.സി നേതൃത്വത്തിൽ ഇന്ന് രാജ് ഭവൻ മാർച്ച് നടത്തും.

പ്രതിഷേധമാർച്ച് രാവിലെ 10 ന് മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ. മുരളീധരൻ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.