ആര്യനാട്: പൊട്ടൻചിറ വാർഡിലെ വിഷ്ണുനഗർ കുടുംബശ്രീയിൽ വായ്പ തിരിച്ചടയ്ക്കാനുണ്ടായ സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനിടെ കോൺഗ്രസിനെതിരേ ആര്യനാട് സി.ഡി.എസിന്റെ പേരിൽ ബോർഡുകൾ സ്ഥാപിക്കുന്നത് അന്വേഷിക്കണമെന്നും സി.ഡി.എസിന് അയോഗ്യത കൽപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർക്ക് പരാതി നൽകി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പുളിമൂട്ടിൽ രാജീവൻ(ആര്യനാട്),മണ്ണാറം പ്രദീപ്(പറണ്ടോട്),ബ്ലോക്ക് പഞ്ചായത്തംഗം പറണ്ടോട് ഷാജി,ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ.രതീഷ്,എസ്.അനിൽകുമാർ,എസ്.വി.ശ്രീരാഗ്,എസ്.ശ്രീജ എന്നിവരാണ് പരാതി നൽകിയത്.