karichiel-youth-move-ment

ആറ്റിങ്ങൽ:എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ കരിച്ചിയിൽ ശാഖാ വനിതാസംഘം,യൂത്ത്മൂവ്‌മെന്റ് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ദഞ്ചുദാസ് ചെറുവള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സംഘം സെക്രട്ടറി എസ്.ആർ ശ്രീകല, യൂത്ത്മൂവ്‌മെന്റ് ജോയിൻ സെക്രട്ടറി ജയപ്രസാദ്, ശാഖാ പ്രസിഡന്റ് മോഹൻ ദാസ്, എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി അനിൽകുമാർ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം റോയിപാൽ നന്ദിയും പറഞ്ഞു. ശാഖ വനിതാസംഘം ഭാരവാഹികളായി ഷീജ അജികുമാർ (പ്രസിഡന്റ്),ഷൈല ദേവദാസ് (വൈസ് പ്രസിഡന്റ് ) , രജനി ബിനു (സെക്രട്ടറി) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വീണ മണിലാൽ, നിത്യ , നിഷ ഷാജി, സൗമ്യ സാബു , ഉമാ അജി, ഹേമ ഹജി, ' ആശ ബിജു, ശാലിനി എന്നിവരെയും മേഖലാ കമ്മിറ്റി ഭാരവാഹികൾ ആയി തങ്കമണി ബാബു, ശശാങ്ക രവി, ശാഖ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായി അഖിൽ (പ്രസിഡന്റ്). അമ്പാടി വിജയകുമാർ (സെക്രട്ടറി) കമ്മിറ്റി അംഗങ്ങളായി ആകാശ്, ഹർഷ് ശങ്കർ, ഗോകുൽ ഗോവിന്ദ്, ഷാജി ,സമേഷ് ഗൗതം,ജയലാൽ അനന്തു എന്നിവരെയും തിരഞ്ഞെടുത്തു.